കണ്ണൂര്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍ സ്ഫോടനം

കണ്ണൂര്‍| WEBDUNIA|
കണ്ണൂര്‍ നഗരത്തില്‍ കെ എസ്‌ ആര്‍ ടി സി ബസ്‌ സ്റ്റാന്റില്‍ വ്യാഴാഴ്ച ചെറുസ്ഫോടനം ഉണ്ടായി. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ബസ്‌ സ്റ്റാന്റ്‌ കോംപ്ലക്സിലെ ഒരു കടയ്ക്ക് സമീപമായിരുന്നു പൊട്ടിത്തെറി ഉണ്ടായത്.

ഉഗ്രശബ്ദം കേട്ട് ആളുകള്‍ പരിഭ്രാന്തരായി ഓടി. തുടര്‍ന്ന് ബോംബ്‌ സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ആരോ പടക്കം പൊട്ടിച്ച് പരിഭ്രാന്തി പരത്താന്‍ ശ്രമിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ബോംബ്‌ സ്ക്വാഡ് നഗരത്തിന്റെ പ്രധാനഭാഗങ്ങളില്‍ തെരച്ചില്‍ നടത്തുകയും ചെയ്തു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :