കല്‍പ്പനയുമൊത്ത് ഒരിക്കലും സ്വസ്ഥത ലഭിച്ചില്ല: അനില്‍

WEBDUNIA|
PRO
നടി കല്‍പ്പനയുമൊത്തുള്ള ദാമ്പത്യജീവിതത്തില്‍ തനിക്കൊരിക്കലും സ്വസ്ഥത ലഭിച്ചിട്ടില്ലെന്ന് ഭര്‍ത്താവും സംവിധായകനുമായ അനില്‍. തനിക്ക് ബാംഗ്ലൂരില്‍ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന രീതിയിലുള്ള ആരോപണങ്ങളും അനില്‍ നിഷേധിക്കുന്നു. തനിക്ക് കവിയൂര്‍ പൊന്നമ്മ മുതല്‍ കാവ്യാ മാധവന്‍ വരെയുള്ളവരുമായി അവിഹിത ബന്ധങ്ങളുണ്ടെന്ന് പറഞ്ഞുപരത്തിയതായും അനില്‍ ആരോപിക്കുന്നു.

കല്‍പ്പനയുമൊത്ത് 14 വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തില്‍ എനിക്ക് ഒരിക്കലും സ്വസ്ഥത ലഭിച്ചിട്ടില്ല. ബാംഗ്ലൂരില്‍ ഒരു സ്ത്രീയുമായി എനിക്ക് ബന്ധമുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. കവിയൂര്‍ പൊന്നമ്മ മുതല്‍ കാവ്യാമാധവനെ വരെ ചേര്‍ത്ത് അവിഹിത ബന്ധങ്ങള്‍ പറഞ്ഞുപരത്തി. എന്നാല്‍ അപ്പോഴെല്ലാം ഞാന്‍ ക്ഷമിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു - കെ വാര്‍ത്ത ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ അനില്‍ വ്യക്തമാക്കി.

ബാംഗ്ലൂരില്‍ എന്‍റെ സഹോദരിക്ക് ഒരു ഓഫീസുണ്ട്. സഹോദരിയെയും അവരുടെ ബിസിനസ് പാര്‍ട്ണറെയും ബന്ധപ്പെടുത്തിയാണ് എനിക്കെതിരെ ഇപ്പോള്‍ കഥകള്‍ മെനയുന്നത്. എന്‍റെ സഹോദരിയെയും അവരുടെ ഭര്‍ത്താവിനേയും അപമാനിക്കുന്ന ഭാര്യയുമൊത്ത് മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടുണ്ട് - അനില്‍ പറയുന്നു.

കല്‍പ്പനയും അനിലും തമ്മിലുള്ള വിവാഹമോചനം അടുത്തകാലത്ത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇതേക്കുറിച്ച് ആദ്യമായാണ് അനില്‍ പ്രതികരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :