കാസര്‍കോട് സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
കാസര്‍കോട്|
WEBDUNIA|
PRO
PRO
ഉദുമ മാങ്ങാട്ടില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. പെരുമ്പ സ്വദേശി എം ബി ബാലകൃഷ്ണനാണ്(45) കുത്തേറ്റ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തെതുടര്‍ന്ന് ചൊവ്വാഴ്ച്ച കാസര്‍ഗോട് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ ബാലകൃഷ്ണനെ കൊല ചെയ്യുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് സിപിഎം ആരോപിച്ചു. കാസര്‍കോട് താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ശക്തിപ്പെടുത്തി. തുടര്‍ ആക്രമണങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിനായി വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.