കാസര്‍കോട് മുസ്ലീം‌ലീഗില്‍ തമ്മിലടി

കാസര്‍കോട്| WEBDUNIA| Last Modified ഞായര്‍, 12 ഫെബ്രുവരി 2012 (03:08 IST)
കാസര്‍കോട് മുസ്ലീം‌ലീഗില്‍ തമ്മിലടി. ജില്ലാഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന ലീഗ് ജില്ലാകൗണ്‍സില്‍ യോഗത്തിലാണ് തമ്മിലടി ഉണ്ടായത്. ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയും നടത്തുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ റിട്ടേണിംഗ് ഓഫീസറായ സി മമ്മൂട്ടി എം എല്‍ എ തെരഞ്ഞെടുപ്പ് നിര്‍ത്തിവച്ച് യോഗം പിരിച്ചുവിട്ടു.

ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വാക്കേറ്റവും പിന്നീട് കയ്യാങ്കളിയിലേക്കും നയിച്ചത്. യോഗഹാളിന് പുറത്തെ റോഡില്‍വച്ചും ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ വാക്കേറ്റം തുടര്‍ന്നു. ഇതിനിടയില്‍ മമ്മൂട്ടിക്കും മര്‍ദ്ദനമേറ്റു.

നിലവിലുള്ള ജനറല്‍സെക്രട്ടറി എം സി ഖമറുദ്ദീനും എസ് ടി യു ജില്ലാപ്രസിഡന്റ് എ അബ്ദുള്‍റഹ്മാനും തമ്മിലായിരുന്നു മത്സരം. വോട്ടെണ്ണിയതില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ചാണ് ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഭവമറിഞ്ഞ് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമം ഉണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :