മാറാട്: പുനരന്വേഷണത്തിന് ലീഗ് എതിരല്ലെന്ന് കുഞ്ഞാലിക്കുട്ടി

കാസര്‍കോട്| WEBDUNIA|
PRO
PRO
മാറാട്‌ കേസില്‍ പുനരന്വേഷണം വേണമെന്ന്‌ പൊതു ആവശ്യം ഉയര്‍ന്നാല്‍ മുസ്ലീം ലീഗ്‌ അതിനെ എതിര്‍ക്കില്ലെന്ന്‌ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്താനാണ്‌ മാറാട്‌, ഇ-മെയില്‍ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തരം നീക്കങ്ങള്‍ക്കെതിരെ മുസ്ലീം ലീഗ്‌ സംസ്ഥാന വ്യാപകമായി പ്രചരണം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ മാറാട് കേസ് സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :