കായലില്‍ മുങ്ങിത്താഴ്‌ന്ന വിദേശികള്‍ക്ക് യാത്രാബോട്ട് ജീവനക്കാര്‍ തുണയായി

ആലപ്പുഴ| WEBDUNIA|
PRO
ഹൗസ്ബോട്ടിന്‌ പിന്നില്‍ ചെറുവള്ളത്തില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെ കായലില്‍ മുങ്ങിത്താഴ്‌ന്ന രണ്ട്‌ വിദേശികളെ ജലഗതാഗതവകുപ്പ്‌ ജീവനക്കാര്‍ രക്ഷപെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക്‌ ഒന്നോടെ പുന്നമട ഫിനിഷിങ്‌ പോയിന്റിന്‌ സമീപം കായല്‍ മധ്യത്തിലായിരുന്നു സംഭവം.

ഉല്ലാസയാത്രികരുമായി പോകുകയായിരുന്ന ഹൗസ്‌ ബോട്ടിന്‌ പിന്നിലെ കയറില്‍ പിടിച്ചു ചെറുവള്ളത്തില്‍ ഉല്ലാസയാത്ര നടത്തുകയായിരുന്നു വിദേശികള്‍. ഇടക്കുവെച്ച്‌ ഇവര്‍ സഞ്ചരിച്ചിരുന്ന ചെറുവള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വെള്ളം കയറിയതിനെ തുടര്‍ന്ന്‌ ഇവര്‍ കായലില്‍ മുങ്ങിതാഴുകയുമായിരുന്നു

ഇതുവഴി സര്‍വീസ്‌ നടത്തുകയായിരുന്ന ജലഗതാഗതവകുപ്പ്‌ ജീവനക്കാര്‍ സമയോചിതമായി ഇടപെട്ടതിനാല്‍ വിദേശികളുടെ ജീവന്‍ രക്ഷിക്കാനായി. പുളിങ്കുന്നില്‍ നിന്ന്‌ ആലപ്പുഴയിലേക്ക്‌ വരികയായിരുന്ന എസ്‌ 44 യാത്രാബോട്ട്‌ ഈ സമയം നെഹ്‌റു ജെട്ടിയില്‍ യാത്രക്കാരെ ഇറക്കുകയായിരുന്നു.

ചെറുവള്ളം മ റിഞ്ഞ്‌ വിദേശികള്‍ കായല്‍ മധ്യത്തില്‍ മുങ്ങിതാഴുന്നതുകണ്ട്‌ യാത്രാബോട്ട്‌ ഉടന്‍തന്നെ പിന്നോട്ടെടുത്ത്‌ ഇവരെ രക്ഷപെടുത്തുകയായിരുന്നു. സഞ്ചരിച്ചിരുന്ന ചെറുവള്ളവും ബോട്ട്‌ ജീവനക്കാര്‍ തന്നെ കായലില്‍നിന്നും പൊക്കി ബോട്ടിന്‌ പിന്നില്‍ കെട്ടിവലിച്ച്‌ നെഹ്‌റു ജെട്ടിയിലടുപ്പിച്ചു.

ബോട്ട്‌ ജീവനക്കാരായ ഷാഹുല്‍ ഹമീദ്‌, പി പി സതീ ന്‍, തോമസ്‌ സക്കറിയ, ഹരിദാസ്‌, മുഹമ്മദ്കുഞ്ഞ്‌ എന്നിവരാണ്‌ രക്ഷാപ്രവര്‍ത്തന ത്തിന്‌ നേതൃത്വം നല്‍കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :