പുന്നമട കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി: 4 മരണം

പുന്നമട| WEBDUNIA|
PRO
PRO
പുന്നമട കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി നാല് പേര്‍ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. തമിഴ്നാട്ടില്‍ നിന്ന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പുന്നമട ഫിനിഷിംഗ് പോയിന്റിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

ചെന്നൈ സ്വദേശികളായ സുഹാസിനി(37), സുസ്മിത(30), രോഹിണി(38), ഇലക്ട(3) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു.

അറുപതോളം പേര്‍ ഉള്‍പ്പെടുന്ന സംഘമായിരുന്നു എത്തിയത്. ഒരു ബോട്ടില്‍ നിന്ന് മറ്റൊരു ബോട്ടിലേക്ക് ഇവര്‍ മാറിക്കയറുന്നതിനിടെയാണ് അപകടം. അമിതഭാരം മൂലമാണ് ബോട്ട് മറിഞ്ഞത്. കുടുംബസംഗമത്തിനാണ് ഇവര്‍ എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :