നിയമത്തില്‍ നിന്ന് പിസ്റ്റോറിയസ് ‘ഓടിയൊളിക്കില്ല’!

ജോഹന്നാസ്ബര്‍ഗ്| WEBDUNIA|
PRO
PRO
വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഓസ്കാര്‍ പിസ്റ്റോറിയസ് ഭാവിയില്‍ താന്‍ പങ്കെടുക്കേണ്ട മത്സരങ്ങളില്‍ നിന്ന് പിന്‍‌മാറി. കൊലക്കുറ്റത്തിന് വിചാരണ നേരിടുന്ന സാഹചര്യത്തിലാണ് ഇത്.

വരാനിരിക്കുന്ന മാസങ്ങളില്‍ പങ്കെടുക്കാനിരുന്ന മത്സരങ്ങളില്‍ നിന്നാണ് 26കാരനായ ദക്ഷിണാഫ്രിക്കയുടെ ‘ബ്ലൈഡ് റണ്ണര്‍' പിന്‍‌മാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മനേജര്‍ പീറ്റ് വാന്‍ സൈല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

29കാരിയായ കാമുകി റീവ സ്റ്റീന്‍‌കാമ്പ് പിസ്റ്റോറിയസ് വെടിവച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് രക്തം പുരണ്ട ക്രിക്കറ്റ് ബാറ്റും പൊലീസ് കണ്ടെടുത്തിരുന്നു.

എന്നാല്‍ പിസ്റ്റോറിയസ് അല്ല കൊല നടത്തിയതെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :