കാണിക്ക പണം മോഷ്ടിച്ച വാച്ചറെ സസ്പെന്‍ഡ്‌ ചെയ്തു

ഹരിപ്പാട്‌| WEBDUNIA| Last Modified തിങ്കള്‍, 20 മെയ് 2013 (17:35 IST)
PRO
PRO
എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ പണാപഹരണം നടത്തിയ വാച്ചറെ ദേവസ്വം ബോര്‍ഡ്‌ സസ്പെന്‍ഡു ചെയ്തു. ഹരിപ്പാട്‌ ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ വാച്ചര്‍ ഗോപകുമാറിനെയാണ്‌ സസ്പെന്‍ഡ്‌ ചെയ്യാന്‍ ഉത്തരവായത്‌. കഴിഞ്ഞ 15നാണ്‌ ക്ഷേത്രത്തിലെ പ്രധാന കാണിക്കവഞ്ചി പൊട്ടിച്ച്‌ തുക തിട്ടപ്പെടുത്തല്‍ ജോലികള്‍ നടന്നത്‌. കാണിക്ക എണ്ണിതിട്ടപ്പെടുത്തുന്നതിനിടയില്‍ ഗോപകുമാര്‍ 10,200 രൂപയാണ്‌ അപഹരിച്ചത്‌.

ഒപ്പമുണ്ടായിരുന്ന ചില ജീവനക്കാര്‍ നല്‍കിയ സൂചനയെ തുടര്‍ന്ന്‌ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ്‌ പണാപഹരണം കണ്ടെത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ ഒപ്പിടാതെ ഇയാള്‍ ക്ഷേത്രത്തില്‍ നിന്നും ഇറങ്ങി ഓടുകയും ചെയ്തു. ദേവസ്വം ഡപ്യൂട്ടി കമ്മീഷണറുടെ മേല്‍ നോട്ടത്തില്‍ കാണിക്ക വഞ്ചി പൊട്ടിച്ച്‌ തിട്ടപ്പെടുത്തണമെന്നാണ്‌ നിയമം. എന്നാല്‍ ഇവര്‍ ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാട്ടിയതായും ജനങ്ങള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :