മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് പുറത്തുപോകേണ്ടി വരുമെന്ന് വെള്ളാപ്പള്ളി

കോട്ടയം| Harikrishnan| Last Modified തിങ്കള്‍, 28 ഏപ്രില്‍ 2014 (20:15 IST)

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് പുറത്തുപോകേണ്ടി വരുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളിപ്പള്ളി നടേശന്‍. യുഡിഎഫിന് 16 സീറ്റ് ഒരിക്കലും കിട്ടാന്‍ പേകില്ലെന്നും നടക്കുന്നത് തുഗ്‌ളക്ക് ഭരമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.

സ്വന്തം ഉടമസ്ഥതയിലുള്ള ആശുപത്രികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കാര്യം നോക്കാതെ ബാറുകളുടെ നിലവാരം നോക്കിയാണ് സര്‍ക്കാര്‍ നടക്കുന്നത്. ബാര്‍ മാത്രമാണ് ജനങ്ങളുടെ പ്രശ്‌നമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ബാര്‍ പൂട്ടാന്‍ പറയുന്ന കെപിസിസി പ്രസിഡന്റ് സര്‍ക്കാര്‍ ഔട്ട്‌ലറ്റുകള്‍ അടയ്ക്കാന്‍ പറയാത്തത് എന്തുകൊണ്ടെന്നും വെള്ളാപ്പള്ളി ചോദിച്ചു.

സര്‍ക്കാരിനെ വെടക്കാക്കി തനിക്കാക്കാനുള്ള ശ്രമമാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നടത്തുന്നതെന്നും കരിമണലിനെയും ബാറിനെയും കുറിച്ച് പറയാന്‍ മാത്രമാണ് സുധീരന്‍ വാതുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസ് വകുപ്പ് കുഞ്ഞാലിക്കുട്ടിയെയോ കെഎം മാണിയെയോ ഏല്‍പ്പിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ശരിയായ വിധം നടന്നുപോയേനെയെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നശേഷം കേരളത്തില്‍ അധികാര മാറ്റത്തിന് സാധ്യതയുണ്ടെന്നും സൂചിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :