കോട്ടയം|
Last Modified ശനി, 7 ജൂണ്‍ 2014 (20:24 IST)
വിഷാംശം കലര്‍ത്തിയ കള്ള് വില്‍പന നടത്തിയതിന് കോട്ടയം പൊന്‍കുന്നം മേഖലയിലെ ആറ് ഷാപ്പുകള്‍ അടച്ചുപൂട്ടി. ആറ് മാസം മുമ്പ് ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച കള്ളിലാണ് വിഷാംശം കണ്ടെത്തിയത്.
സോഡിയം ലോറിന്‍ സള്‍ഫേറ്റ് എന്ന രാസവസ്തു
ചേര്‍ത്താണ് കള്ള് വിറ്റിരുന്നത്‍. ശുചീകരണ വസ്തുക്കളില്‍ ഉപയോഗിക്കുന്ന രാസവസ്തു കള്ളിന് പതയുണ്ടാക്കാനായാണ് കലര്‍ത്തുന്നത്. ഇത് അര്‍ബുദത്തിനും പുരുഷ വന്ധ്യതയ്ക്കും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചുണ്ടിക്കാട്ടുന്നത്.
ഷാപ്പുകള്‍ നടത്തുന്ന കരാറുകാരനെതിരെ കേസെടുത്തു. ഷാപ്പില്‍ നിന്ന് ശേഖരിച്ച എ സാമ്പിളാണ് നിലവില്‍ പരിശോധന നടത്തിയത്. ബി സാമ്പിളിലും രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ ഷാപ്പിന്റെ ലൈസന്‍സ് പൂര്‍ണമായും റദ്ദാക്കും.