കള്ളനോട്ട് കേസില്‍ ഐഎസ്‌ആര്‍ഒ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനെയും എഎസ്‌ഐയെയും പിടികൂടി. ഇവരില്‍ നിന്നു 2,80,000 രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. പൂജപ്പുര മുടവന്‍മുകളിലെ ഫ്‌ളാറ്റില്‍ നിന്നാണ് കൊല്ലം കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കള്ളനോട്ടുകള്‍ പിടിച്ചത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കള്ളനോട്ടു കച്ചവടത്തിന്റെ മുഖ്യസൂത്രധാരകനാണ് പിടിയിലായ എഎസ്‌ഐയാണ്. എട്ടുവര്‍ഷമായി കള്ളനോട്ടു കച്ചവടത്തില്‍ ഈ എഎസ്‌ഐക്ക് മുഖ്യപങ്കുണ്ട് എന്നാണ് വിവരം. കമ്മിഷണര്‍ ദേബേഷ്കുമാര്‍ ബഹ്‌റയും അസിസ്റ്റന്റ് കമ്മിഷണര്‍ ടി എഫ് സേവ്യറുമാണ് എഎസ്‌ഐയെ ചോദ്യം ചെയ്തത്.
കള്ളനോട്ടു ബന്ധമുള്ള രണ്ടുപേരെ തിരുവനന്തപുരത്തു നിന്നു അറസ്റ്റുചെയ്തിരുന്നു. ഇവരുടെ പക്കല്‍ നിന്നു നോട്ടടിക്കുന്ന യന്ത്രവും കള്ളനോട്ടുകളും കണ്ടെത്തി. പശ്ചിമബംഗാള്‍ അതിര്‍ത്തിയിലുള്ള മാവോയിസ്റ്റ് പ്രമുഖനാണു കള്ളനോട്ട് എത്തിച്ചിരുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് എഎസ്‌ഐയെക്കുറിച്ചും മുടവന്‍മുകളിലെ കള്ളനോട്ട് കേന്ദ്രത്തെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചത്. മറ്റു പൊലീസുകാര്‍ക്കും കള്ളനോട്ടു കേസുമായി ബന്ധമുണ്ടോയെന്നു പരിശോധിക്കുകയാണ്. പ്രാഥമിക അന്വേഷണത്തില്‍ കള്ളനോട്ടു ബന്ധമുള്ള മറ്റു പൊലീസുകാര്‍ ഇല്ലെന്നു അധികൃതര്‍ പറയുന്നു.