കലാഭവന്‍ മണിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം

ചാലക്കുടി| WEBDUNIA|
PRO
PRO
വനപാലകരെ ആക്രമിച്ച കേസില്‍ നടന്‍ കലാഭവന്‍ മണിയെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ കേരള ഫോറസ്റ്റ് പ്രോട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇത് സംബന്ധിച്ച കേസ് അതിരപ്പള്ളി പൊലീസാണ്‌ അന്വേഷിക്കുന്നത്.

എന്നാല്‍ ഇതുവരെ മണിയെ പൊലീസിന്‌ കണ്ടെത്താനായില്ലെന്നും മണി മാത്രമല്ല വനപാലകരെ ആക്രമിച്ചതെന്നും കൂടെ മറ്റു ചിലരും ഉണ്ടായിരുന്നെന്നും അവരെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി.

മണിക്കൊപ്പം ആക്രമണ സമയത്ത് കാറിലുണ്ടായിരുന്ന ഇടുക്കി രാജാക്കാട് മാളിയേക്കല്‍ ഗോപിനാഥന്‍റെ ഭാര്യ ജയ ഗോപിനാഥ് വനപാലകര്‍ക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്. ഈ കേസിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നറിയുന്നു. അതേസമയം മണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :