കൊച്ചി|
rahul balan|
Last Modified വെള്ളി, 18 മാര്‍ച്ച് 2016 (15:38 IST)
നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടനകള്‍ രംഗത്ത്. മണിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്‌ട ഹൈക്കോടതിയെ സമീപിക്കും. മണിയുടെ ശരീരത്തില്‍ വിഷാംശം എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
മണിയുടെ മരണത്തിന് പിന്നിലെ സത്യാവസ്‌ഥ വെളിച്ചത്തു കൊണ്ടുവരാന്‍ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ എല്ലാ സഹായവും ഉണ്ടാകുമെന്ന് പ്രസിഡന്റ് ഇന്നസെന്റ് വ്യക്‌തമാക്കിയിരുന്നു.
അതേസമയം മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിലനിക്കുന്ന സംശയങ്ങള്‍ നീക്കുന്ന തരത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പഴുതടഞ്ഞ അന്വേഷണം നടത്താന്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കിയതായും ചെന്നിത്തല വ്യക്തമാക്കി.