മണി മദ്യപിച്ച് അബോധാവസ്ഥയിലാകുമ്പോള്‍ പണം കാണാതാകുന്നത് പതിവായിരുന്നു, ഇക്കാര്യത്തില്‍ രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു; മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ വെളിപ്പെടുത്തുന്നു

മണിയുടെ സഹായികള്‍ സംശയത്തിന്‍റെ നിഴലില്‍

Kalabhavan Mani, Ramakrishnan, Murukan, Sabu, Jaffer, Dileep, കലാഭവന്‍ മണി, രാമകൃഷ്ണന്‍, മുരുകന്‍, സാബു, ജാഫര്‍, ദിലീപ്
തൃശൂര്‍| Last Modified വെള്ളി, 18 മാര്‍ച്ച് 2016 (12:40 IST)
കലാഭവന്‍ മണി മദ്യപിച്ച് അബോധാവസ്ഥയിലാകുമ്പോള്‍ അദ്ദേഹത്തിന്‍റെ പണം നഷ്ടപ്പെടുന്നത് പതിവായിരുന്നു എന്ന് സഹോദരന്‍ രാമകൃഷ്ണന്‍. ഇത്തരത്തില്‍ പണം നഷ്ടപ്പെടുന്നത് പതിവായപ്പോള്‍ രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നതായും സഹോദരന്‍ വെളിപ്പെടുത്തി.

മണിക്ക് സിനിമയില്‍ അഭിനയിച്ചാല്‍ പ്രതിഫലം അക്കൌണ്ടിലേക്കാണ് എത്തുക. എന്നാല്‍ പരിപാടികള്‍ക്ക് പോയാല്‍ മുഴുവന്‍ തുകയും കൈവശം ലഭിക്കുമായിരുന്നു. ഈ പണമെല്ലാം പോക്കറ്റിലും ബാഗിലുമൊക്കെയായി ഒപ്പം വയ്ക്കുകയാണ് പതിവ്. മണി കുടിച്ച് അബോധാവസ്ഥയിലാകുമ്പോള്‍ ഈ പണം പലപ്പോഴും കാണാതായിരുന്നു. പണം തട്ടിയെടുക്കാനായാണോ മണിയെ മദ്യപിപ്പിച്ചതെന്ന് സംശയമുണ്ട് - മണിയുടെ സഹോദരന്‍ വെളിപ്പെടുത്തി.

വ്യാജമദ്യം മണിയുടെ ഉള്ളില്‍ ചെന്നിട്ടുണ്ടെങ്കില്‍ വിപിന്‍, മുരുകന്‍ എന്നീ സഹായികള്‍ അറിയാതെ അതുണ്ടാവില്ലെന്ന് മാനേജര്‍ ജോബി വെളിപ്പെടുത്തി. അരുണ്‍ എന്ന സഹായി തനിക്ക് അത്യാവശ്യകാര്യമുണ്ടെന്ന് പറഞ്ഞ് മണി ആശുപത്രിയില്‍ കിടന്ന സമയത്ത് തിരികെപ്പോന്നിരുന്നു എന്നും ജോബി പറയുന്നു.

മണിയുടെ ഏറ്റവും അടുത്ത സഹായിയായ മുരുകന്‍ മാസങ്ങള്‍ക്ക് മുമ്പാണ് മണിക്കൊപ്പം ചേരുന്നത്. അയാള്‍ കൊലക്കേസ് പ്രതിയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സാബുമോനും ജാഫര്‍ ഇടുക്കിയും വന്നപ്പോള്‍ മദ്യം കൊണ്ടുവന്നിരുന്നതായും ചില റിപ്പോര്‍ട്ടുകളിലുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :