കലാഭവന്‍ മണിയുടെ മരണം: അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുമെന്ന് പുതിയ സര്‍ക്കാര്‍; ഉപവാസ സമരം ഉപേക്ഷിച്ചതായി കുടുംബാംഗങ്ങള്‍

ലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബാഗങ്ങള്‍ ശനിയാഴ്ച ചാലക്കുടിയില്‍ നടത്താനിരുന്ന ഉപവാസ സമരം പിന്‍വലിച്ചു.

തൃശൂര്, കലാഭവന്‍ മണി, ആര്‍ എല്‍ വി രാമകൃഷ്ണന്‍, എ സി മൊയ്തീന്‍ thrissur, kalabhavan mani, RLV ramakrishnan, AC Moideen
തൃശൂര്| സജിത്ത്| Last Modified വ്യാഴം, 26 മെയ് 2016 (12:07 IST)
അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബാഗങ്ങള്‍ ശനിയാഴ്ച ചാലക്കുടിയില്‍ നടത്താനിരുന്ന ഉപവാസ സമരം പിന്‍വലിച്ചു. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി എ സി മൊയ്തീന്‍ കുടുംബാംഗങ്ങളെ അറിയിച്ചതിനെ തുടര്‍ന്നാണ് ഉപവാസ സമരം അവസാനിപ്പിക്കുന്നതെന്ന് മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ അറിയിച്ചു. കൂടാതെ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുമെന്നും പുതിയ സര്‍ക്കാര്‍ തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണത്തിൽ ഇതുവരേയും ഒരു തരത്തിലുള്ള പുരോഗതിയും ഉണ്ടായിട്ടില്ലെന്ന ആരോപണവുമായി കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു. മണി മരിച്ച് 3 മാസം തികയാൻ പോകുകയാണ് നാളിതുവരെയായി അന്വേഷണത്തിന്റെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഹൈദരാബാദിലേക്ക് അയച്ചിട്ട് റിസൾട്ട് ഇതുവരെയും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ കുടുംബാഗങ്ങൾ ഒരു ദിവസത്തെ സൂചന സമരം നടത്തുന്നു. ചാലക്കുടി സൗത്ത് ഫ്ളൈ ഓവറിന്റെ താഴെ ഈ വരുന്ന ശനിയാഴ്ച രാവിലെ 7 മുതൽ വൈകീട്ട് 7 വരെ നടത്തുന്ന ഉപവാസ സമരത്തിന് മണിച്ചേട്ടനെ ജീവനു തുല്യം സ്നേഹിച്ച നിങ്ങളുടെ സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നുവെന്ന് ഇന്നലെയാണ് മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :