ആഹ്ലാദപ്രകടനത്തിനിടെ അടിയേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു; തൃശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

ആഹ്ലാദപ്രകടനത്തിനിടെ അടിയേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു; തൃശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

തൃശൂര്‍| JOYS JOY| Last Modified ശനി, 21 മെയ് 2016 (09:33 IST)
കയ്‌പമംഗലം എടവിലങ്ങില്‍ ഇടതുമുന്നണിയുടെ ആഹ്ലാദപ്രകടനത്തിനിടെ തലയ്ക്ക് അടിയേറ്റ ബി ജെ പി പ്രവര്‍ത്തകന്‍ മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബി ജെ പി.

രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, വിവാഹം തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ബി ജെ പി ജില്ല പ്രസിഡന്റ് എ നാഗേഷ് അറിയിച്ചു.

ആക്രമണത്തില്‍ പരുക്കേറ്റ ബി ജെ പി പ്രവര്‍ത്തകന്‍ വല്ലത്ത് പ്രമോദ് ആയിരുന്നു മരിച്ചത്. രണ്ടുവര്‍ഷമായി ദുബായിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന പ്രമോദ് വോട്ടു ചെയ്യാനായി നാലു ദിവസം മുമ്പായിരുന്നു നാട്ടിലെത്തിയത്. ജൂണ്‍ രണ്ടിന് മടങ്ങി പോകാനിരിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :