കരുണാകരന്‍ രണ്ടു തവണ രാജി വെച്ചത് വെറുതെയായിപ്പോയെന്ന് കെ മുരളീധരന്‍

കോഴിക്കോട്| WEBDUNIA|
PRO
PRO
കരുണാകരന്‍ രണ്ടു തവണ രാജി വെച്ചത് വെറുതെയായിപ്പോയെന്ന് കെ മുരളീധരന്‍. സര്‍ക്കാരിനെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങളെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് പാര്‍ട്ടിയുടെ ലക്ഷ്മണരേഖയുണ്ട്. അതുകൊണ്ട് പ്രതികരിക്കാനില്ലെന്നും മുരളി പറഞ്ഞു. മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാണോ അഭിപ്രായമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നായിരുന്നു മറുപടി.

പത്മജ വേണുഗോപാലും സമാനമായ അഭിപ്രായപ്രകടനം നടത്തി. കെ കരുണാകരന്‍ കോടതി പരാമര്‍ശത്തെതുടര്‍ന്ന് രാജി വെയ്ക്കേണ്ടിവന്നതില്‍ ദു:ഖമുണ്ടായിരുന്നെന്ന് പത്മജ പറഞ്ഞു. രാജന്‍ കേസില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് കെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്കേണ്ടിവന്നത്. എന്നാല്‍ ആരെയും പരിഹസിക്കാനല്ല മുരളീധരന്റെ പ്രസ്താവനയെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :