വിവാഹ മോചനത്തില്‍ കുട്ടിക്കും ഭാര്യക്കും ചെലവിനു നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി| WEBDUNIA| Last Modified വെള്ളി, 21 ജൂണ്‍ 2013 (15:52 IST)
WD
WD
ഇന്ത്യയില്‍ വിവാഹമോചന നിയമമനുസരിച്ച്, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പരിപാലനത്തിനുള്ള ജീവനാംശത്തിന് ഭാര്യയ്ക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി.

തൃശൂര്‍ സ്വദേശിനി മരിയ വി ജോസ്, ഷൊര്‍ണൂര്‍ സ്വദേശി കെ സുനില്‍ ബാബു എന്നിവരാണ് ഹര്‍ജിക്കാര്‍. ഇവരുടെ വിവാഹമോചന ഹര്‍ജിയില്‍ കുട്ടിക്ക് 2500 രൂപ പ്രതിമാസം നല്‍കാന്‍ വിധിച്ച തൃശൂര്‍ കുടുംബ കോടതി മരിയയ്‌ക്ക് ജീവനാംശം നിഷേധിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോല്‍ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ച് കുടുംബ കോടതിക്കു മടങ്ങുകയായിരുന്നു.

തുടര്‍ന്ന് മരിയയ്‌ക്ക് ജീവനാംശമായി 5000 രൂപ അനുവദിച്ച കോടതി കുട്ടിയുടെ ചെലവ് ആവശ്യപ്പെടാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് വ്യക്തമാക്കി. ഇതിനെതിരെ മരിയയും, ജീവനാംശം നല്‍കാനുള്ള ഉത്തരവിനെതിരെ സുനില്‍ ബാബുവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്ക് ബാധകമായ വിവാഹ മോചന നിയമത്തിന്‍മേലാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് പിഡി രാജന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന വിധി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :