കരുണ എസ്റ്റേറ്റ് വിഷയം: ഉത്തരവ് പൂര്‍ണമായും പിന്‍‌വലിക്കണമെന്ന് സുധീരന്‍; ജനഹിതം നോക്കുന്നതാണ് ഉചിതം

കരുണ എസ്റ്റേറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പൂര്‍ണമായും പിന്‍‌വലിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പുതിയ തീരുമാനം ഫലത്തില്‍ കരം അടക്കാനുള്ള അവസരം ഒഴിവാക്കിയിരിക്കുകയാണ്. എങ്കിലും ഇക്കാര്യത്തില

തിരുവനതപുരം, വി എം സുധീരന്‍, ഉമ്മന്‍ ചാണ്ടി, സി പി എം Thiruvanathapuram, VM Sudheeran, Umman Chandy, CPIM
തിരുവനതപുരം| rahul balan| Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (18:58 IST)
കരുണ എസ്റ്റേറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പൂര്‍ണമായും പിന്‍‌വലിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പുതിയ തീരുമാനം ഫലത്തില്‍ കരം അടക്കാനുള്ള അവസരം ഒഴിവാക്കിയിരിക്കുകയാണ്. എങ്കിലും ഇക്കാര്യത്തില്‍ ജനങ്ങളുടെ സന്ദേഹം മാറ്റാന്‍ ഉത്തരവ് പിന്‍‌വലിക്കുന്നതായിരിക്കും നല്ലത്. മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും സുധീരന്‍ പറഞ്ഞു.

വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം പദ്ധതി ഉദ്ഘാടനം ചെയ്യുന്ന അവസരങ്ങളില്‍ സി പി എം ചെങ്കൊടിയും കരിങ്കൊടിയും ഉയര്‍ത്തി പ്രകടനം നടത്തുകയാണ്. സി പി എം നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ നിരാകരിക്കുമെന്നും സുധീരന്‍ പറഞ്ഞു.

സര്‍ക്കാരിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് രൂപപ്പെടുന്നത്. ഈ സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ എടുത്ത ചില തീരുമാനങ്ങള്‍ അനാവശ്യ മാധ്യമ ചര്‍ച്ചകള്‍ക്ക് ഇടവരുത്തി. ഇത് ഒഴിവാക്കേണ്ട ഒന്നായിരുന്നു. പക്ഷെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത് സ്വാഗതാര്‍ഹമാണെന്നും സുധീരന്‍ പറഞ്ഞു.

സര്‍ക്കാര്‍ നടത്തിയ വിസ്മയകരമായ വികസന പ്രവര്‍ത്തനങ്ങളെ കെ പി സി സി അഭിനന്ദിക്കുന്നതായും സുധീരന്‍ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :