പിസി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദു ചെയ്തു; ജോര്‍ജിന്റെ രാജി സ്പീക്കര്‍ പുനപരിശോധിക്കണം

പിസി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദു ചെയ്തു; ജോര്‍ജിന്റെ രാജി സ്പീക്കര്‍ പുനപരിശോധിക്കണം

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2016 (10:53 IST)
പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദു ചെയ്തു. പി സി ജോര്‍ജ് നല്കിയ രാജിക്കത്ത് സ്വീകരിക്കാതെ സ്പീക്കര്‍ അദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പി സി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിവിധി.

രാജിക്കത്ത് സ്വീകരിക്കാതെ പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദു ചെയ്തു. അയോഗ്യനാക്കുന്നതിന് മുമ്പ് ജോർജിന്‍റെ ഭാഗം കൂടി സ്പീക്കർക്ക് കേൾക്കാമായിരുന്നു. എം എൽ എ സ്ഥാനം രാജിവെച്ച ജോർജിന്‍റെ നടപടി പരിഗണിക്കേണ്ടതാണ്. നിയമാനുസൃതം സ്പീക്കര്‍ക്ക് രാജി പുനപരിശോധിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി.

2015 നവംബർ 13നാണ് പതിമൂന്നാം നിയമസഭയുടെ
കാലാവധി തീരുന്നതുവരെ ആര്‍ട്ടിക്കിള്‍ 191-2ലെ പത്താം ഷെഡ്യൂള്‍ പ്രകാരം പി സി ജോർജിനെ അയോഗ്യനാക്കിയത്. 03 06 2015 മുതൽ മുൻകാല
പ്രാബല്യത്തോടെയായിരുന്നു നടപടി. അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പി സി
ജോർജിന് അയോഗ്യതയില്ലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :