കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയും ആകാമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം| WEBDUNIA|
PRO
കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയും ആകാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മൂല്യവര്‍ദ്ധനവാണ് ആവശ്യം. അതിന് സ്വകാര്യ മേഖല കൂടിയേ തീരു. പൊതുമേഖലയെ ബലഹീനപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലയില്‍ കരിമണല്‍ ഖനനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അടുത്ത വര്‍ഷത്തെ ബജറ്റ് ജനുവരി 17ന് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത പത്ത് ശതമാനം വര്‍ധിപ്പിച്ചു. തിരുവനന്തപുരം ഗോള്‍ഫ് ക്ലബ് സായിക്ക് കൈമാറാന്‍ തത്വത്തില്‍ ധാരണയായതായും മുഖ്യമന്ത്രി പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :