കരിമണലില്‍ ഒത്തുകളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സ്വകാര്യ ലോബിക്കുവേണ്ടിയുള്ള സര്‍ക്കാരിന്റെ ഒത്തുകളിയാണ് സംസ്‌ഥാനത്ത് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്.
കരിമണല്‍ ഖനന അനുമതി പൊതുമേഖലയ്ക്ക് നല്‍കമെന്നും അതിനായി ഖനനം സ്വകാര്യ മേഖലയ്ക്ക് നല്‍കാനുള്ള തീരുമാനം പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നും വി എസ് പറഞ്ഞു.
സ്വകാര്യമേഖലയ്ക്ക് കരിമണല്‍ കള്ളക്കടത്തിന് ചില മന്ത്രിമാര്‍ ഒത്താശ ചെയ്യുന്നുണ്ടെന്നും വി എസ് ആരോപിച്ചു.
സര്‍ക്കാര്‍ അപ്പീല്‍ പോകണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകാത്തതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അല്ലാത്തപക്ഷം സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ശരിവെക്കപ്പെടുമെന്നും വി എസ് പറഞ്ഞു.