കന്നഡക്കാരിയെ വഴിയില്‍ ഉപേക്ഷിച്ച് തമിഴ്നാട്ടുകാരന്‍ മുങ്ങി

നെയ്യാറ്റിന്‍കര| WEBDUNIA|
കന്നട സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ട് വന്ന് നെയ്യാറ്റിന്‍കരയില്‍ ഉപേക്ഷിച്ച് തമിഴ്നാട് സ്വദേശി മുങ്ങി. കര്‍ണ്ണാടക ഉഡുപ്പി സ്വദേശിനിയായ സഫിയ(17)യെയാണ്‌ വിവാഹ വാഗ്ദ്ധാനം നല്‍കി തമിഴ്‌നാട്ടുകാരനായ ശിവ തട്ടിക്കൊണ്ടുവന്നത്‌.

ഉഡുപ്പിയില്‍ കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായി ജോലിനോക്കിയിരുന്ന ശിവ സഫിയയോട് പ്രണയം നടിച്ച് തട്ടിക്കൊണ്ട് വരികയായിരുന്നു. ഞായറാഴ്ച വൈകുന്നേരം സഫിയേയും കൂട്ടി നെയ്യാറ്റിന്‍കരയില്‍ എത്തിയ ശിവ രാത്രി ഒന്‍പത് മണിയോട് കൂടി സഫിയയെ ബസ്സ്റ്റാന്റില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഇയാളുടെ ഫോണ്‍ നമ്പറോ കൂടുതല്‍ വിവരങ്ങളോ സഫിയയ്ക്ക് അറിയില്ല.

രണ്ടനമ്മയുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു സഫിയ, പ്രണയം നടിച്ചെത്തിയ ശിവയുടെ കൂടെ നാടുവിട്ടതെന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :