കാണാതായ വീട്ടമ്മ കാമുകനൊപ്പം ഫ്ലാറ്റില്‍

കോതമംഗലം| WEBDUNIA|
പുതുപ്പാടിയില്‍ നിന്ന് കാണാതായ വീട്ടമ്മയെ കാമുകനൊപ്പം ഫ്ലാറ്റില്‍ നിന്ന് പൊലീസ് പിടികൂടി. കഴിഞ്ഞ ആഴ്ചയായിരുന്നു പുതുപ്പാടി സ്വദേശിയായ എല്‍ദോസ് തന്റെ ഭാര്യയെ കാണ്മാനില്ലെന്ന് കാണിച്ച് കോതമംഗലം പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂവാറ്റുപുഴയിലെ ഒരു ഫ്ലാറ്റില്‍ അയല്‍‌വാസികൂടിയായ കാമുകനൊപ്പം വീട്ടമ്മയെ കണ്ടെത്തിയത്.

ഒരാഴ്ചയോളമായി കോയമ്പത്തൂര്‍, പളനി തുടങ്ങിയ പ്രദേശങ്ങളില്‍ ചുറ്റിക്കറങ്ങിയ വീട്ടമ്മയും കാമുകനും വെള്ളിയാഴ്ച വൈകുന്നേരമാണ് മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലെ ഫ്ളാറ്റില്‍ എത്തിയത്. വെള്ളിയാഴ്ച രാത്രിയിലാണ് ഇവരെ പൊലീസ് പിടികൂടിയത്.

പതിമൂന്ന് വര്‍ഷം മുന്‍പ് വിവാഹിതയായ രണ്ട് കുട്ടികളുടെ മാതാവാണ്. ഇവരുടെ കാമുകന്‍ ജോജോയും വിവാഹിതനാണ്. ഇയാള്‍ക്ക് ഒരു കുട്ടിയുമുണ്ട്. അയല്‍‌വാസികളായ ഇവര്‍ നേരത്തെ പ്രണയത്തിലായിരുന്നു. ജോജോയുടെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളുടെ പേരില്‍ പോലീസ് പീഡനത്തിനു കേസെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :