കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ നടന്ന റെയ്ഡില്‍ ആറ് മൊബൈല്‍ഫോണ്‍ പിടികൂടി

കണ്ണൂര്‍| WEBDUNIA|
PRO
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ അര്‍ധരാത്രിയോടെ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തതായി റിപ്പോ‍ര്‍ട്ട്.

ആറ് മൊബൈല്‍ ഫോണുകളും രണ്ട് സിംകാര്‍ഡുകളും ഏഴ് മെമ്മറി കാര്‍ഡുകളും പത്ത് ബാറ്ററികളുമാണ് ബ്ലോക്കില്‍ നിന്നും കണ്ടെടുത്തത്.

ജയില്‍ സൂപ്രണ്ട് ദേവദാസന്റെ നേതൃത്വത്തില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് അഞ്ചാം ബ്ലോക്കില്‍ തെരച്ചില്‍ നടത്തിയത്.

വിചാരണ തടവുകാരും ശിക്ഷിക്കപ്പെട്ടവരുമാണ് അഞ്ചാം ബ്ലോക്കില്‍ കഴിയുന്നത്. കഴിഞ്ഞ മാസം കോഴിക്കോട് ജില്ല ജയിലില്‍ നിന്നും എട്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തിരുന്നു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായി കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന പ്രതികള്‍ ഫേസ്ബുക്ക് ഉപയോഗിച്ച വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്ന് ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിനെ തത്സ്ഥാനത്തുനിന്നും മാറ്റിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :