കടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയയാളെ രക്ഷപ്പെടുത്തി

ആലപ്പുഴ| WEBDUNIA|
PRO
PRO
മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ യുവാവിനെ തൊഴിലാളികള്‍ രക്ഷപെടുത്തി. പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ പതിനഞ്ചാം വാര്‍ഡ്‌ ആലിശേരി വീട്ടില്‍ സോമന്റെ മകന്‍ സ്വരാജി (31)നെയാണ്‌ രക്ഷപെടുത്തിയത്‌.

ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ഒരാള്‍ മാത്രം മത്സ്യബന്ധനം നടത്തുന്ന പൊങ്ങുവള്ളത്തില്‍ പുന്നപ്ര ചള്ളിക്കടപ്പുറത്ത്‌ നിന്നാണ്‌ യുവാവ്‌ കടലില്‍ പോയത്‌. പിന്നീട്‌ ഉച്ചയ്ക്ക്‌ ഒന്നോടെ പൊങ്ങുവള്ളം കപ്പക്കട പനച്ചുവട്‌ കടല്‍ത്തീരത്ത്‌ ആടിയുലയുന്നത്‌ കണ്ട്‌ കരയിലുണ്ടായിരുന്ന മറ്റ്‌ തൊഴിലാളികള്‍ കടലില്‍ മത്സ്യബന്ധനം നടത്തിയിരുന്ന ജനത എന്ന വള്ളത്തിലെ തൊഴിലാളികളെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ്‌ യുവാവിനെ കടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്‌.

കരയിലെത്തിച്ച യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ വാഹനമൊന്നും ലഭിച്ചില്ല. തുടര്‍ന്ന്‌ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ വിഐപി അകമ്പടി പോകേണ്ടിയിരുന്ന പുന്നപ്ര പൊലീസ്‌ സ്ഥലത്തെത്തി യുവാവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എസ്‌ഐ: ജോസഫിന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ്‌ ഓഫീസര്‍മാരായ ഡൊമനിക്‌, അജയന്‍, സുനില്‍ എന്നിവരാണ്‌ ആശുപത്രിയിലെത്തിച്ചത്‌. യുവാവ്‌ അപകടനില തരണം ചെയ്തിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :