ഓരോ വര്‍ഷവും ബാബുവിന് കോടികള്‍ നല്‍കി: ബിജു രമേശ്

ബാബു, ബാര്‍, ബിജു രമേശ്, മാണി, സരിത, ജോസ്, ജോര്‍ജ്
കൊച്ചി| Last Modified ബുധന്‍, 6 മെയ് 2015 (14:32 IST)
യു ഡി എഫ് സര്‍ക്കാര്‍ വന്നശേഷം ഓരോ വര്‍ഷവും ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനു കോടിക്കണക്കിനു രൂപയാണു മന്ത്രി കെ ബാബുവിന് നല്‍കിയതെന്ന് ബിജു രമേശ്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനായി ബാബുവിന് പണം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ പഴ്സനല്‍ സെക്രട്ടറി സുരേഷാണ് പണം കൈപ്പറ്റിയതെന്നും ബിജു രമേശ് പറഞ്ഞു.

സുരേഷ് പണം വാങ്ങി മന്ത്രിയുടെ കാറില്‍ വയ്ക്കുന്നത് കണ്ടതാണ്. ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ പ്രതിനിധി റഫീഖിന്‍റെ സാന്നിധ്യത്തിലായിരുന്നു പണം കൈമാറിയത്. ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ വിജിലന്‍സിന് കൈമാറുമെന്നും ബിജു രമേശ് പറഞ്ഞു.

ബാബുവിനെതിരെ മൊഴി നല്‍കുന്നതിന് കൊച്ചി വിജിലന്‍സ് ഓഫിസിലെത്തിയതായിരുന്നു ബിജു രമേശ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :