ഓണ്‍ലൈന്‍ പെണ്‍‌വാണിഭം; മലയാളി പിടിയില്‍

തൃശ്ശൂര്‍| WEBDUNIA|
PRO
PRO
ഇന്റര്‍നെറ്റ് വഴി വിവിധ രാജ്യങ്ങളിലുള്ളവരുമായി സൌഹൃദം സമ്പാദിച്ച് പുരുഷന്മാരെയും സ്ത്രീകളെയും എത്തിച്ചുകൊടുക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. തൃശ്ശൂര്‍ തോട്ടത്തില്‍ ലൈന്‍ മൂലംകുളം വീട്ടില്‍ നെല്‍സണ്‍ ജോണ്‍ ആണ് പിടിയിലായത്. വിസ നല്‍കാമെന്ന് പറഞ്ഞ് മുംബൈക്കാരിയായ യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ആണ് ഇയാളെ ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം പേര്‍ നെല്‍സന്റെഇടപാടുകാരായുണ്ട്. ചാറ്റിംഗ് വഴി ബന്ധം സ്ഥാപിച്ച് ഇടപാടുകാരെ കണ്ടെത്തുന്നതാണ് ഇയാളുടെ രീതി. ഇ-ബാങ്കിംഗ് വഴി തുക കൈപ്പറ്റുകയും ചെയ്യും. ഇത്തരം താല്പര്യമുള്ളവരെ ചാറ്റിംഗിലൂടെ തെരഞ്ഞുപിടിക്കാന്‍ വിരുതനായിരുന്നു ഇയാള്‍. വിശേഷങ്ങള്‍ ചോദിച്ചറിയുന്നതിലൂടെ ആളുകളുടെ സ്വഭാവരീതിയും താല്പര്യങ്ങളും മനസ്സിലാക്കും. തുടര്‍ന്ന് ഇവരുടെ ഫോട്ടോ വാങ്ങി മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കും. ഇടപാടുകാരനായ ഒരാള്‍ക്ക് ഈ ഫോട്ടോ ബോധിച്ചാല്‍ ആദ്യം നെല്‍സണ്‍ തുക കൈപ്പറ്റും. അതിന് ശേഷം ഇടപാടുകാരന് ഫോട്ടോയിലുള്ള ആളുടെ പേരും മേല്‍‌വിലാസവും നല്‍കും.

രണ്ട് വര്‍ഷം മുമ്പ് ഒരു കേസില്‍ ഉള്‍പ്പെട്ടത് വഴിയാണ് നെല്‍സണ്‍ ഈ രംഗത്ത് പ്രശസ്തനായത് എന്ന് പൊലീസ് പറയുന്നു. തൃശൂരില്‍ ഒരു കാറില്‍ വച്ച് ഇയാളെയും ഒരു സ്ത്രീയെയും പിടികൂടിയിരുന്നു. തുടര്‍ന്ന് ഇയാളുടെ ഇടപാടുകളെക്കുറിച്ച് പുറത്തു വന്ന വിവരങ്ങള്‍ സൈബര്‍ ലോകത്ത് പാട്ടായി. ഇയാളുടെ കമ്പ്യൂട്ടറില്‍ നിന്ന് പൊലീസിന് ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :