വോട്ട് ആവേശവുമായി പ്രവാസികളും

കരിപ്പൂര്‍| WEBDUNIA| Last Modified ഞായര്‍, 10 ഏപ്രില്‍ 2011 (15:16 IST)
വോട്ട് ചെയ്യാന്‍ പ്രവാസികളും എത്തി തുടങ്ങി. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് ഗള്‍ഫ് പ്രവാസി വോട്ടര്‍മാര്‍ ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെത്തിയത്. ദുബായ് കെ.എം.സി.സി. പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലില്‍ നേതൃത്വം കൊടുക്കുന്ന സംഘമാണ് കോഴിക്കോട്ടെത്തിയത്.

റാക്ക് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ റാസല്‍ഖൈമയില്‍ നിന്നാണ് ഇവരെത്തിയിരിക്കുന്നത്. 166 യാത്രക്കാരാണ് ആകെയുള്ളത്.

വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ സ്വീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടവരാണ് സംഘത്തിലുള്ളത്. ഒരാഴ്ച മുതല്‍ ഒന്നരമാസം വരെ ലീവിലാണ് പലരും വന്നിരിക്കുന്നത്. നാട്ടിലേക്ക് വരാന്‍ മാത്രമുള്ള ടിക്കറ്റാണ് കെ.എം.സി.സി. നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :