ഓണാഘോഷത്തിനു തുടക്കം കുറിച്ച് ഇന്ന് അത്തം

തൃപ്പൂണിത്തുറ| WEBDUNIA|
PRO
ഇന്ന് അത്തം നക്ഷത്രമാണ്. ഓണനാളുകളുടെ തുടക്കം.മലയാളികളുടെ വീടുകളില്‍ ഇന്ന് തൊട്ട് തിരുവോണം വരെ പൂക്കളം ഒരുങ്ങും. ഓണാഘോഷത്തിന് തുടക്കംകുറിച്ച് ചരിത്രപ്രസിദ്ധമായ അത്തച്ചമയം നടക്കുന്നത്. ഇതിനു മുന്നോടിയായി പതാകയും വഹിച്ചുകൊണ്ടുള്ള കൊടിമര ഘോഷയാത്ര നടന്നു.

കൊച്ചി രാജകുടുംബാംഗം കേരളവര്‍മ ഹരിത്തമ്പുരാന്‍ നഗരസഭാ ചെയര്‍മാന്‍ ആര്‍ വേണു ഗോപാലിനു പതാക കൈമാറിയതോടെ പതാകപ്രയാണത്തിനു തുടക്കമായി. അത്തം നഗറില്‍ പൂക്കളത്തിനു നടുവിലായി നാട്ടുന്ന കൊടിമരത്തില്‍ അത്തപ്പതാക ഉയര്‍ത്തുന്നതോടെ ഓണാഘോഷത്തിനു തുടക്കമാകും.

ഇത്തവണത്തെ അത്താഘോഷം കേന്ദ്ര മന്ത്രി കെവി തോമസ് ഉദ്ഘാടനം ചെയ്യും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും, വാദ്യമേളങ്ങളും, നിശ്ചല ദൃശ്യങ്ങളും, നാടന്‍ കലാരൂങ്ങളും ഘോഷയാത്രയില്‍ അണി നിരക്കും. ഇത്തവണ 54 കലാരൂങ്ങളും, 20 നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയിലുണ്ടാവും.

അത്തച്ചമയത്തിനു തൃപ്പൂണിത്തുറയില്‍ പുലികളുമിറങ്ങും. നാളെ രാവിലെ ഒമ്പതിനു സിയോണ്‍ ഓഡിറ്റോറിയത്തില്‍ പൂക്കളമത്സരം നടക്കും. ആഘോഷത്തിന്റെ ഭാഗമായ കലാപരിപാടികള്‍ വൈകുന്നേരം ആറിനു ലായം മൈതാനിയില്‍ സംവിധായകന്‍ മേജര്‍ രവി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നയിക്കുന്ന തൃത്തായമ്പകയും ഉണ്ടായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :