സ്വര്‍ണ വില കുറഞ്ഞു

കൊച്ചി| WEBDUNIA|
PRO
വെള്ളിയാഴ്ച വര്‍ധിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച ഇടിവ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 23,040 രൂപയും ഗ്രാമിന് 2,880 രൂപയുമാണ് നിലവിലെ വില.

ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതുമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ഏറെ നാളായി ആഗോള വിപണിയില്‍ സ്വര്‍ണവില കൂടുകയും കുറയുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :