ഓണത്തിന് വില്പനയ്ക്കായി കേരളത്തിലെത്തിച്ച പാലില്‍ വിഷാംശമുള്ള രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് കമ്പനികളോട് ഉല്പാദനം നിര്‍ത്തിവെക്കാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനികളുടെ പാലിലാണ് വിഷാംശമുള്ളതായി കണ്ടെത്തിയത്. ഫോര്‍മാലിന്‍ എന്ന രാസവസ്തുവാണ് ആരോഗ്യ വകുപ്പിന്‍റെ പരിശോധനയില്‍ തെളിഞ്ഞത്.
മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണിതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. പാല്‍ കേട് വരാതെ കൂടുതല്‍ കാലം നിലനില്‍ക്കാനാണ് ഇ രാസവസ്തു ചേര്‍ത്തതെന്ന് അധികൃതര്‍ പറഞ്ഞു.
വിഷാംശമുണ്ടെന്ന് വ്യക്തമായ കമ്പനികളുടെ പാലുകള്‍ പിടിച്ചെടുക്കാന്‍ ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. രാസവസ്തു കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.