ജയരാജ് ഓണം കാണുകയാണ്

ടി പ്രതാപചന്ദ്രന്‍

WEBDUNIA|
PRO
ചലച്ചിത്രങ്ങളിലൂടെ പലപ്പോഴും സംസ്കൃതിയെ തൊട്ടറിയാന്‍ ശ്രമം നടത്തിയ ജയരാജിന് ഓണം ഇപ്പോള്‍ ഒരു കാഴ്ചയാണ്.....തൊട്ടരികെ നിന്ന് ഒരു നോക്കിക്കാണല്‍. ജയനെന്ന കുട്ടി വളര്‍ന്ന് മലയാള സിനിമയിലെ പേരെ ടുത്ത സംവിധായകനായപ്പോഴേക്കും ഓണാഘോഷങ്ങള്‍ക്കും മാറ്റമുണ്ടായി.

ഓണമെന്ന് പറഞ്ഞാല്‍ പുത്തന്‍ മണക്കുന്ന ഓണക്കോടി ലഭിക്കുമെന്ന സന്തോഷത്തില്‍ മതിമറക്കുന്നയാളായിരുന്നു കുട്ടിക്കാലത്തെ ജയന്‍. പുതിയ വസ്ത്രങ്ങള്‍ എപ്പോഴും കിട്ടില്ല എന്നിരിക്കെ ഓണക്കോടിക്ക് ഓണത്തുമ്പികളെക്കാള്‍ ഭംഗിയേറുമായിരുന്നു ആ മനസ്സില്‍. ഓണക്കോടി കഴിഞ്ഞാല്‍ പിന്നെ ഓണക്കളികള്‍. ഓണക്കളിയെന്നാല്‍ വീടിനു പുറത്ത് കളിക്കാന്‍ ലഭിക്കുന്ന അവസരം.

കുട്ടിക്കാലത്തെ ഓണത്തിനൊക്കെ ആകാശത്തിന് പട്ടങ്ങളുടെ ബഹുവര്‍ണങ്ങള്‍ ചാര്‍ത്തുന്ന പൊട്ടുകള്‍ ഭംഗിയേറ്റിയിരുന്നു എന്ന് ജയരാജ് ഓര്‍ക്കുന്നു, അല്‍പ്പം ഗൃഹാതുരതയോടെ. അന്ന് ഏറ്റവും ഉയരത്തില്‍ പട്ടം പറപ്പിക്കുന്നവരായിരുന്നു കളിയിലെ കേമന്‍. പട്ടങ്ങളുടെ നിറവും വാലിനു നീളവുമൊക്കെ കൊച്ചു മനസ്സുകളുടെ സ്വകാര്യ അഹന്തയുടെ ഭാഗവുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :