ഓട്ടോ ഡ്രൈവര്‍മാരുടെ സത്യസന്ധത വീണ്ടും

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 25 ജൂലൈ 2013 (18:48 IST)
PRO
ഓട്ടോ റിക്ഷാ ഡ്രൈവറുടെ സത്യസന്ധത കഴിഞ്ഞയാഴ്ച തലസ്ഥാന നഗരിയില്‍ വാര്‍ത്തയായതിനു പിന്നില്‍ വീണ്ടും ഇതേപോലെ മറ്റൊരു സംഭവം. വട്ടപ്പാറ വേങ്കോട് പൂങ്കും‍മൂട് വിജയാഭവനില്‍ ടി.വിജയന്‍ എന്ന ഓട്ടോ ഡ്രൈവറാണു ഇപ്പോഴത്തെ നായകന്‍.

ചൊവ്വാഴ്ച രാത്രി തമ്പാനൂര്‍ ബസ് സ്റ്റേഷനടുത്തെ കോഫി ഹൌസിനടുത്ത് നിന്ന് പാറ്റൂര്‍ സ്വദേശി ഡോ.വെങ്കിട സുബ്ബയ്യ റെഡ്യാര്‍ വിജയന്‍റെ ഓട്ടോയില്‍ പാറ്റൂരേക്ക് പോയി. പാറ്റൂര്‍ ഇ.എം.എസ് നഗറിലാണു റെഡ്യാര്‍ താമസം. റിട്ടയേഡ് മെഡിക്കല്‍ കോളേജ് ഡോക്ടറാണ്‌ റെഡ്യാര്‍.

എന്നാല്‍ അതിനു ശേഷം സ്വന്തം സ്ഥലമായ വട്ടപ്പാറയിലെ വീട്ടിലെത്തി നോക്കിയപ്പോള്‍ ഓട്ടോയില്‍ നിന്ന് വിജയന്‌ ഒരു ബാഗ് ലഭിച്ചു. കുറച്ചു പച്ചക്കറിയും രണ്ട് ലക്ഷം രൂപയുമായിരുന്നു ഇതില്‍.

അവസാന സവാരിയില്‍ പാറ്റൂര്‍ സ്വദേശിയായിരുന്നതിനാല്‍ ഇത് അദ്ദേഹത്തിന്‍റേതായിരിക്കുമെന്ന് വിജയന്‍ കണക്കുകൂട്ടി. സമയം ഏറെയായതിനാല്‍ ബുധനാഴ്ച രാവിലെ പൊലീസില്‍ വിവരം അറിയിച്ച ശേഷം ബാഗ് റെഡ്യാര്‍ക്ക് നല്‍കി സത്യസന്ധത തെളിയിച്ചു.

എന്നാല്‍ ബാഗ് കളഞ്ഞുപോയതായി ചൊവ്വാഴ്ച രാത്രി തന്നെ റെഡ്യാര്‍ തമ്പാന്നൂര്‍ പൊലീസില്‍ അറിയിച്ചിരുന്നു. അതിനാല്‍ ബാഗ് കിട്ടിയതിനു ശേഷം കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ റെഡ്യാര്‍ ഈ പരാതി പിന്‍വലിക്കുകയും സത്യസന്ധതയ്ക്കുള്ള പാരിതോഷികമായി വിജയന്‌ റെഡ്യാര്‍ 500000 രൂപ നല്‍കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :