ഹോണ്ട അക്ടിവ ഐ എത്തുന്നു

ചെന്നൈ| WEBDUNIA|
PRO
PRO
ജൂണ്‍ അവസാനം മുതല്‍ ഇന്ത്യന്‍ വിപണിയിലെത്തും. പേഴ്‌സണല്‍ കോംപാക്ട് സ്‌കൂട്ടര്‍ വിഭാഗത്തില്‍പ്പെട്ട ആദ്യ ഇരുചക്രവാഹനം ആക്ടിവ ഐ. 44,200 രൂപയായിരിക്കും ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ജൂണ്‍ അവസാനം മുതല്‍ വാഹനം ആക്ടിവ ഐ ഡീലര്‍മാരില്‍നിന്ന് ലഭിക്കും.

ഭാരവും വലിപ്പവും കുറഞ്ഞ ഓട്ടോമാറ്റിക് സ്‌കൂട്ടറുകളാണ് പേഴ്‌സണല്‍ കോംപാക്ട് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 103 കിലോഗ്രാം ഭാരമുള്ള സ്‌കൂട്ടര്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അനായാസം കൈകാര്യം ചെയ്യാവുന്നതാണ്.165 എം എമ്മാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. കോംബി ബ്രേക്കുകള്‍, ട്യൂബ് ലെസ് ടയറുകള്‍ , മെയിന്റനന്‍സ് ഫ്രീ ബാറ്ററി, വിസ്‌കസ് എയര്‍ ഫില്‍ട്ടര്‍, 18 ലിറ്റര്‍ സ്റ്റോറേജ് സ്‌പെയ്‌സ് തുടങ്ങിയവയാണ് ആക്ടിവ ഐയുടെ മറ്റു സവിശേഷതകള്‍.

109 സി സി നാലു സ്‌ട്രോക്ക് എയര്‍കൂള്‍ഡ് എന്‍ജിനാണ് ആക്ടിവ ഐക്ക് കരുത്ത് പകരുന്നത്. എട്ട് ബി എച്ച് പി കരുത്തും 5500 ആര്‍ പി എമ്മില്‍ 8.74 എന്‍ എം പരമാവധി ടോര്‍ക്കും പകരുന്നതാണ് എന്‍ജിന്‍. 60 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് ഹോണ്ടയുടെ അവകാശപ്പെടുന്നത്. ബീജ് മെറ്റാലിക്, പേള്‍ സണ്‍ബീം വൈറ്റ്, ആല്‍ഫാ റെഡ് മെറ്റാലിക്, പര്‍പ്പിള്‍ മെറ്റാലിക് എന്നീ നിറങ്ങളില്‍ ആക്ടിവ ഐ ലഭിക്കും. ഹോണ്ട ആക്ടിവയുടെ അടിസ്ഥാന വേരിയന്റിനെക്കാള്‍ ആക്ടിവ ഐക്ക് 3000 രൂപയോളം വിലക്കുറവുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :