ഒരിക്കലും മണിക്ക് ജീവനൊടുക്കാനാവില്ല, അവന്‍ ഒഴുക്കിനെതിരെ നീന്തിയവന്‍: ദിലീപ്

മണിക്ക് ഒരിക്കലും ആത്മഹത്യ ചെയ്യാനാവില്ല: ദിലീപ്

Mani, Kalabhavan Mani, Dileep, Manju, Modi, Jayaram,  മണി, കലാഭവന്‍ മണി, ദിലീപ്, മഞ്ജു, ജയറാം, മോദി
Last Modified തിങ്കള്‍, 7 മാര്‍ച്ച് 2016 (16:25 IST)
കലാഭവന്‍ മണിയുടെ മരണം അസ്വാഭാവികമാണെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പല രീതിയിലുള്ള അഭ്യൂഹങ്ങളാണ് പരന്നത്. മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ അദ്ദേഹം ജീവനൊടുക്കിയതാണോ എന്ന ആശങ്ക പലരും പങ്കുവച്ചു.

പുറത്തുപ്രചരിക്കുന്ന കഥകളില്‍ സങ്കടത്തോടെയും രോഷത്തോടെയുമാണ് മണിയുടെ ആത്മാര്‍ത്ഥ സുഹൃത്തായ നടന്‍ ദിലീപ് പ്രതികരിച്ചത്. “മണി ഒരിക്കലും ജീവനൊടുക്കില്ല, അവന്‍ ഒഴുക്കിനെതിരെ നീന്തിയാണ് ഇവിടെവരെ എത്തിയത്” - ദിലീപ് പറഞ്ഞു.

തനിക്ക് വെറും സുഹൃത്തായിരുന്നില്ല മണിയെന്നും കൂടെപ്പിറപ്പായിരുന്നു എന്നും ദിലീപ് പറഞ്ഞു. പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരനായിരുന്നു മണിയെങ്കിലും തന്നോട് ഒരിക്കലും ദേഷ്യപ്പെട്ടിട്ടില്ലെന്നും ദിലീപ് പറഞ്ഞു.

ഈ ലോകത്തില്‍ മണി ഏറ്റവുമധികം സ്നേഹിക്കുന്നത് മകളെയാണെന്നും അതൊന്നും മറന്ന് ജീവനൊടുക്കാന്‍ മണിക്ക് ഒരിക്കലും കഴിയില്ലെന്നും ദിലീപ് പറഞ്ഞു.

ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്നാണ് കലാഭവന്‍ മണിയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. എന്നാല്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതിന്‍റെ കാരണം രാ‍സപരിശോധനാഫലം വന്നതിന് ശേഷമേ വ്യക്തമാകൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :