ഒ രാജഗോപാല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

അരുവിക്കര| JOYS JOY| Last Modified ബുധന്‍, 10 ജൂണ്‍ 2015 (11:18 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ കളക്‌ടറേറ്റില്‍ എത്തിയാണ് വരണാധികാരിക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ബി ജെ പി നേതാക്കളായ മുരളീധരനും കൃഷ്‌ണദാസും രാജഗോപാലിന് ഒപ്പം എത്തിയിരുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. യു ഡി എഫ് സ്ഥാനാര്‍ഥി കെ എസ് ശബരീനാഥും ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ആയിരിക്കും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുക.

ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം. ഇതുവരെ ഏഴുപേര്‍ വരണാധികാരിയായ അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ ജോണ്‍സണ്‍ പ്രേംകുമാറിന് മുന്നില്‍ പത്രിക നല്‍കി. വ്യാഴാഴ്ചയാണ് സൂക്ഷ്മപരിശോധന. ഈ മാസം 13 വരെ പത്രിക പിന്‍വലിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :