ഐഎസ്ആര്‍ഒയുടെ ഉപകരണം തെങ്ങിന്റെ മുകളില്‍!

നെയ്യാറ്റിന്‍കര| WEBDUNIA|
PRO
PRO
തെങ്ങിന്റെ മുകളില്‍ ബീപ് ശബ്ദം കേട്ടത്‌ നാട്ടുകാരില്‍ പരിഭ്രാന്തി പടര്‍ത്തി. തുടര്‍ന്ന് ബോംബെന്ന്ന്‍ കരുതി നാട്ടുകാര്‍ ഫയര്‍ ഫോഴ്സിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് നടത്തിയ പരിശോധനയില്‍ ഐ എസ്‌ ആര്‍ ഒ കാലാവസ്ഥ നിരീക്ഷണത്തിനയച്ച ഉപകരണമാണെന്ന്‌ കണ്ടെത്തി.

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ്‌ മാരായമുട്ടത്ത്‌ തെങ്ങിന്റെ മുകളില്‍ കണ്ട ബലൂണ്‍ മാതൃകയിലുള്ള ഉപകരണം താഴെയിറക്കിയത്‌. ഉപകരണത്തില്‍ ഐ എസ്‌ ആര്‍ ഒയെന്നും ഇത്‌ സ്ഫോടകവസ്തുവല്ലെന്നും ഇത്‌ കണ്ടെത്തുന്നവര്‍ വിവരമറിയിക്കുന്നതിനായി ഫോണ്‍ നമ്പരും രേഖപ്പെടുത്തിയിരുന്നു.

ഓസ്ട്രോണ്‍ സോണ്‍‌ണ്ട് എന്ന ഉപകരണമാണ്‌ കണ്ടെത്തിയത്‌. വൈകിട്ട്‌ നാലിന് തെങ്ങിന്‍ മുകളില്‍ ചെറിയ ശബ്ദത്തില്‍ സൈറന്‍ മുഴങ്ങാന്‍ തുടങ്ങി തുടര്‍ന്ന്‌ ശബ്ദം ഉയര്‍ന്നതോടെയാണ്‌ നാട്ടുകാര്‍ പരിഭ്രാന്തരായത്‌. പ്രദേശത്തെ താമസക്കാരും സ്ഫോടകവസ്തുവാണെന്ന്‌ കരുതി വീടുവിട്ട്‌ സമീപ പ്രദേശത്ത്‌ നിലയുറപ്പിച്ചു.

പൊലിസും ഫയര്‍ഫോഴ്സുമടങ്ങുന്ന വന്‍ സന്നാഹമെത്തിയാണ്‌ രാത്രിയോടെ തെങ്ങില്‍ നിന്നും ഉപകരണം താഴെയിറക്കിയത്‌. ഫയര്‍ഫോഴ്സ്‌ സ്റ്റേഷന്‍ ഓഫിസര്‍ അശോകന്‍, എ എസ്‌ റ്റി ഒസുരേഷ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ എത്തിയത്‌. നെയ്യാറ്റിന്‍കര പൊലിസ്‌ ഉപകരണം സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :