എസ്‌എഫ്‌ഐക്കാരന്‍ കെ‌എസ്‌യുക്കാരിയെ ചുംബിച്ചു!

തിരുവനന്തപുരം| WEBDUNIA|
നേതാവ് കെ എസ് യുക്കാരിയെ പരസ്യമായി ചുംബിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ ഒരു കോളജിലാണ് സംഭവം. കെ എസ് യുക്കാരിയോട് ‘വണ്‍‌വേ’ പ്രണയം തലയ്ക്കുപിടിച്ച എസ് എഫ് ഐ നേതാവ് പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവയ്ക്കാതെ കോളജ് വളപ്പിനുള്ളില്‍ വച്ച് ചുംബിക്കുകയായിരുന്നു.

കെ എസ് യു വിദ്യാര്‍ത്ഥിനിയെ അപമാനിച്ച എസ് എഫ് ഐ നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു പ്രവര്‍ത്തകര്‍ കോളജ് പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചു. കെ എസ് യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു.

എന്നാല്‍, ചുംബനം ലഭിച്ച കെ എസ് യു വിദ്യാര്‍ത്ഥിനി പരാതി നല്‍കാന്‍ തയ്യാറായില്ല. ഇതോടെ എസ് എഫ് ഐ നേതാവിനെതിരെ കേസെടുക്കാന്‍ പൊലീസിന് വഴിയില്ലാതായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :