ഉമ്മ‌ന്‍‌ചാണ്ടി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു: ഇ പി ജയരാജന്‍

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 28 ജനുവരി 2012 (11:54 IST)
PRO
PRO
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സി പി എം കേന്ദ്ര കമ്മറ്റിയംഗം ഇ പി ജയരാജന്‍. എല്‍ ഡി എഫ് സര്‍ക്കാര്‍ രൂപീകരിച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ പിരിച്ചുവിട്ടത് ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ക്വാഡില്‍ അടങ്ങിയ ഉദ്യോഗസ്ഥരെ ഉമ്മന്‍‌ചാണ്ടി സ്ഥലം മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാധ്യമരംഗത്ത് വന്നിരിക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍ മുതലാളിമാര്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. സോഷ്യലിസ്റ്റ്കാഴ്ചപ്പാടില്‍ ഇത്തരം മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്താന്‍ യുവജനങ്ങളും വിദ്യാര്‍ഥികളും തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നവമാധ്യങ്ങളെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :