എസ്‌എഫ്‌ഐ തിരിച്ചടിച്ചാല്‍ ഒരുത്തനും ചോദിക്കാന്‍ വരില്ല: പി ബിജു
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
പൊലീസ് പെരുമാറുന്ന രീതിയില്‍ പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ പൊലീസിന് കഴിയില്ലെന്ന് എസ് എഫ് ഐ സംസ്‌ഥാന സെക്രട്ടറി പി ബിജു. 2003ല്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അന്നത്തെ പൊലീസിന്റെ വിദ്യാര്‍ഥി വേട്ടയോട് എസ് എഫ് ഐ എങ്ങനെയാണ് പ്രതികരിച്ചതെന്ന് പരിശോധിക്കണമെന്നും ബിജു പറഞ്ഞു.
എസ് എഫ് ഐ തിരിച്ചടിച്ചാല്‍ ഒരുത്തനും ചോദിക്കാന്‍ വരില്ലെന്ന് പൊലീസ് മനസിലാക്കണം. തന്റെ പ്രസ്‌താവനയെ അക്രമത്തിനുള്ള ആഹ്വാനമായി കാണരുതെന്നും മാധ്യമങ്ങള്‍ അങ്ങനെ വ്യാഖ്യാനിക്കുമെന്നും ബിജു പറഞ്ഞു.
തിങ്കളാഴ്ച പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. മനുഷ്യനായി ജനിച്ച ആര്‍ക്കും ഇത്തരത്തില്‍ മനുഷ്യരെ തല്ലിച്ചതയ്‌ക്കാനാവില്ല. എസ് എഫ് ഐ സമരങ്ങളെ ന്യായീകരിച്ചിരുന്ന മാധ്യമങ്ങള്‍ പോലും ഇപ്പോള്‍ തിരിഞ്ഞുനില്‍ക്കുകയാണെന്നും ബിജു കുറ്റപ്പെടുത്തി.