പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് ദുരാവസ്ഥ: എം എ ബേബി
തിരുവനന്തപുരം|
WEBDUNIA|
Last Modified തിങ്കള്‍, 21 മെയ് 2012 (15:20 IST)
PRO
PRO
പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ പുറത്ത് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടി വന്നുവെന്നത് ദുരവസ്ഥയാണെന്ന് സി പി എം പോളിറ്റ് ബ്യോറൊ അംഗം എം എ ബേബി. സാധാരണഗതിയില്‍ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രനേതാക്കള്‍ വി എസിന്റെ കത്തിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞത് അവര്‍ കത്ത് കാണാത്തതിനാലാണെന്ന് ബേബി വ്യക്തമാക്കി. എന്നാല്‍ കത്തിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ബേബി തയാറായില്ല.
ഇതേക്കുറിച്ച് തീരുമാനമുണ്ടാകുമ്പോള്‍ അതേക്കുറിച്ച് പറയാന്‍ മാത്രമേ തനിക്ക് അവകാശമുള്ളുവെന്നായിരുന്നു കത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബേബിയുടെ പ്രതികരണം.