എസ്എഫ്ഐ സമ്മേളനത്തില്‍ പിണറായി പങ്കെടുക്കില്ല

പാലക്കാട്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
സംസ്ഥാനസമ്മേളനത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുക്കില്ല. വ്യാഴാഴ്ച നടക്കുന്ന പൊതുസമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതുകൊണ്ട്‌ പിണറായി എസ്‌എഫ്‌ഐ സംസ്ഥാനസമ്മേളനത്തിന്‌ എത്തുന്നില്ലെന്നാണ്‌ ഇപ്പോഴത്തെ വിശദീകരണം.

എസ് എഫ് ഐ സമ്മേളനത്തില്‍ വി എസിനെ ക്ഷണിക്കാത്തത് നേരത്തെ വിവാദമായിരുന്നു. വിഎസിനെ സമ്മേളനത്തിന്‌ ക്ഷണിക്കാത്തത്‌ മഹാകാര്യമൊന്നുമല്ലെന്നായിരുന്നു പിണറായി ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ജൂലൈ 25 മുതല്‍ 29 വരെയാണ് സമ്മേളനം. സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുക.

അതേസമയം, വിഎസിനെ ഒഴിവാക്കിയെന്ന പ്രചാരണം ശരിയല്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി ബിജു പറഞ്ഞു. സമ്മേളനങ്ങളില്‍ നേതാക്കള്‍ മാറിമാറിയാണു പങ്കെടുക്കാറ്. പാര്‍ട്ടിപരിപാടിയുടെ തിരക്കനുസരിച്ചായിരിക്കും അതെന്നും ബിജു വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :