സുധാകരനെതിരെ കേസെടുക്കണമെന്ന് പിണറായി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇ പി ജയരാജനെ വധിക്കാന്‍ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന സുധാകരന്റെ മുന്‍ വിശ്വസ്തന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പിണറായി.

വെളിപ്പെടുത്തലില്‍ പറഞ്ഞ സംഭവങ്ങളില്‍ സുധാകരന് പങ്കുണ്ടെന്ന് നേരത്തെ തന്നെ അറിയാവുന്ന കാര്യമാണ്. എന്നാല്‍ സുധാകരനെ രക്ഷിക്കാനാണ് കോണ്‍ഗ്രസ് എപ്പോഴും ശ്രമിച്ചത്. ഇനിയും രക്ഷിക്കാനാണ് ശ്രമമെങ്കില്‍ അതും തുറന്നു പറയണം. ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവു തന്നെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടി.

സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവാണ് അദ്ദേഹത്തിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. പ്രശാന്ത് ബാബുവിന്റെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :