എലിശല്യം: മാവേലിസ്റ്റോര്‍ പൂട്ടി

മാവേലിസ്റ്റോര്‍, എലി, കണ്ണൂര്‍, വിഷം, എലിപ്പത്തായം, കെണി
കണ്ണൂര്‍| Last Updated: ശനി, 22 നവം‌ബര്‍ 2014 (15:20 IST)
കണ്ണൂരില്‍ എലിശല്യം കാരണം മാവേലിസ്റ്റോര്‍ പൂട്ടി. എലിയെക്കൊല്ലാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ലാതെ വന്നപ്പോഴാണ് മാവേലി സ്റ്റോര്‍ പൂട്ടാന്‍ തീരുമാനിച്ചത്.

കണ്ണൂര്‍ സിറ്റി മുക്കടവിലെ മാവേലിസ്റ്റോറിനാണ് ഈ നിര്‍ഭാഗ്യം സംഭവിച്ചത്. ഭിത്തി തുരന്നുവരെ എലികളും പെരുച്ചാഴികളും കൂട്ടത്തോടെ വന്ന് സാധനങ്ങള്‍ നശിപ്പിക്കുന്നത് പതിവായതോടെയാണ് ഈ കടുത്ത തീരുമാനം എടുക്കേണ്ടിവന്നത്.

എലി തുരക്കുന്ന ഭാഗങ്ങള്‍ കോണ്‍‌ക്രീറ്റ് ചെയ്ത് പല തവണ ബലപ്പെടുത്തിയിട്ടും ആക്രമണം ശക്തമാകുകയാണ് ചെയ്തത്. വിഷം വയ്ക്കുകയും എലിക്കെണികള്‍ സ്ഥാപിക്കുകയുമൊക്കെ ചെയ്തെങ്കിലും എലിശല്യം കുറഞ്ഞില്ല. ഒടുവില്‍ കട പൂട്ടാമെന്ന് അന്തിമ തീരുമാനമെടുത്തു.

മാവേലിസ്റ്റോര്‍ പ്രവര്‍ത്തിക്കാന്‍ പുതിയ കെട്ടിടത്തിനായി വാര്‍ഡ് കൌണ്‍സിലറും സംഘവും തെരച്ചില്‍ തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :