എറണാകുളം കെഎസ്ആര്‍ടിസിയ്ക്ക് പത്ത് കോടിയുടെ വികസനപദ്ധതികള്‍

എറണാകുളം| WEBDUNIA|
PRO
PRO
എറണാകുളം കെഎസ്ആര്‍ടിസിയോടനുബന്ധിച്ച് 10 കോടിരൂപയുടെ വന്‍ വികസന പദ്ധതികള്‍. ബഹുനില മന്ദിരവും ഈ ഭാഗത്തെ റോഡുകളുടെ വികസനവും താമസിയാതെ തുടങ്ങാനും ആലോചനയുണ്ട്.

ഇതേക്കുറിച്ച് പഠിക്കുന്നതിനായി ഹൈബി ഈഡന്‍ എംഎല്‍എയും ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാലിന്റെയും നേതൃത്വത്തില്‍ സ്ഥല പരിശോധന നടത്തി. മേയര്‍ ടോണി ചമ്മിണി, ജില്ല കളക്ടര്‍ പിഐ ഷെയ്ക്ക് പരീത്, കെഎസ്ആര്‍ടിസി ചീഫ് എഞ്ചിനീയര്‍ ആര്‍ ഇന്ദു, അസി.കമ്മീഷണര്‍ (ട്രാഫിക്) ബേബി വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ബസ്സ് സ്റ്റാന്ഡിനടുത്ത് എഎല്‍ ജേക്കബ് മേല്‍പ്പാലം വന്നതോടെ ഭാവിയിലുണ്ടാകാവുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ ഈ ഭാഗത്തെ റോഡുകള്‍ വികസിപ്പിക്കാന്‍ പദ്ധതി തയ്യാറായിട്ടുണ്ട്. നിലവില്‍ സ്റ്റാന്റില്‍ അകത്തേക്കും പുറത്തേക്കുമുള്ള വഴി വണ്‍വേ ആക്കുകയാണ് ഒരു നിര്‍ദേശം.

ഇതിനായി ജിസിഡിഎയുടെ പക്കലുള്ള അംബേദ്കര്‍ സ്റ്റേഡിയത്തിനു സമീപത്തുകൂടി ഒരു പുതിയ റോഡ് നിര്‍മിക്കും. ഇതിനുള്ള സ്ഥലം ജിസിഡിഎ വിട്ടുകൊടുക്കും. നിലവില്‍ സ്റ്റാന്റിലേക്കുള്ള 12 മീറ്റര്‍ വീതിയുള്ള റോഡ് 18 മീറ്ററാക്കി വീതികൂട്ടും. കൂടുതല്‍ വേണ്ടിവരുന്ന ആറു മീറ്റര്‍ വീതിയിലുള്ള സ്ഥലം ജി.സി.ഡി.എ. നല്‍കും. എ.എല്‍.ജേക്കബ് പാലത്തില്‍ നിന്നുവരുന്ന വാഹനങ്ങള്‍ക്ക് സ്റ്റാന്റിലേക്കു പോകാന്‍ മീഡിയന്‍ സംവിധാനം ഒരുക്കും.

രാജാജി റോഡില്‍ നിന്ന് സ്റ്റാന്റിലേക്കു വരുന്ന വാഹനങ്ങള്‍ക്കായാണ് പുതിയ റോഡ് നിര്‍മിക്കുക. നിലവില്‍ സ്റ്റേഡിയത്തിനു സമീപത്തുള്ള ചെറിയ റോഡാണ് ഏഴുമീറ്റര്‍ വീതിയുള്ള സ്റ്റാന്റിലേക്കുള്ള വണ്‍വേ ആയി വികസിപ്പിക്കുക. സ്റ്റേഡിയത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത തരത്തിലായിരിക്കും ഇതിന്റെ നിര്‍മാണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :