എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച കെട്ടിട ഉദ്ഘാടനം മെയ് 20ന് കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ് നിര്‍വഹിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുപ്പിള്ളി അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിനാണ് ഉദ്ഘാടനച്ചടങ്ങ്.
മഹാബലിയുടെ ആസ്ഥാനമായിരുന്ന തൃക്കാക്കരയുടെ ഭാഗമായ കാക്കനാട് സ്ഥിതി ചെയ്യുന്ന ജില്ലാ പഞ്ചായത്തിന്റെ ആസ്ഥാനമന്ദിരത്തിന് മഹാബലി ചക്രവര്‍ത്തിയുടെ രാജധാനിയെന്നാണ് പേര് നല്‍കിയിരിക്കുന്നത്. എക്‌സൈസ് മന്ത്രി കെ ബാബു ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ നാമകരണം നിര്‍വഹിക്കും.
ചടങ്ങിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ബെന്നി ബഹനാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിന് ഒരു കോടി രണ്ട് ലക്ഷം രൂപയാണ് ചെലവായത്. സന്ദര്‍ശകര്‍ക്കായി ഇരു നിലകളിലും ലോബി ഒരുക്കിയിട്ടുണ്ട്. കോണ്‍ഫറന്‍സ് ഹാളുകളും ഓഫീസ് മുറികളും ആധുനിക സൗകര്യങ്ങളോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലിഫ്റ്റും സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് മന്ദിരത്തോട് ചേര്‍ന്നുള്ള പ്രിയദര്‍ശിനി ഹാള്‍ സീലിംഗ് ചെയ്തു. പഴയ ഫാനുകള്‍ക്ക് പകരം പുതിയ ഫാനുകള്‍ ഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കാന്റീന്‍ കെട്ടിടവും വികസിപ്പിച്ച് മോടി കൂട്ടിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് കെട്ടിട സമുച്ചയത്തിനു മുന്നിലായി പുല്‍ത്തകിടിയും വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പാര്‍ക്കിംഗ് ഏരിയയുമുണ്ട്. ജോലി സമയത്തിന് ശേഷം ജീവനക്കാര്‍ക്ക് കളിക്കുതിനായി ബാഡ്മിന്റണ്‍ കോര്‍ട്ടും ഒരുക്കി.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, വികസനകാര്യ സമിതി ചെയര്‍മാന്‍ ബാബു ജോസഫ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സ സാജിത സിദ്ദിഖ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ കെ സോമന്‍, ക്ഷേമകാര്യസമിതി ചെയര്‍പേഴ്‌സണ്‍ വത്സ കൊച്ചുകുഞ്ഞ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുക്കും.