എറണാകുളം-കണ്ണൂര്‍ അതിവേഗ ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ കേരളം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എറണാകുളം-കണ്ണൂര്‍ റൂട്ടില്‍ പുതിയ അതിവേഗ ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ കേരളം ആലോചിക്കുന്നു. ജില്ലയില്‍ ഒരു സ്റ്റോപ് മാത്രം എന്ന രീതിയിലാ സര്‍വീസ് നടത്തുക. എറണാകുളം മുതല്‍ കണ്ണൂര്‍ വരെ മൂന്നരമണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാനാകുന്ന സര്‍വീസാണ് ആലോചനയിലുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേരളത്തിന്റെ നിര്‍ദേശം പരിഗണിക്കാമെന്ന് റെയില്‍വെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന്റെ പദ്ധതിരേഖ തയാറാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :