എമേര്‍ജിംഗ് കേരള ജിമ്മിന്റെ ആവര്‍ത്തനം: പിണറായി വിജയന്‍

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ജിം എന്ന നിക്ഷേപക സംഗമത്തിന്റെ ആവര്‍ത്തനമാണ് എമേര്‍ജിംഗ് കേരളയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എല്‍ഡിഎഫ്‌ രൂപം കൊടുത്ത പദ്ധതികളുടെ പേര്‌ നിലനിര്‍ത്തി രൂപം മാറ്റി അവതരിപ്പിക്കാനാണ് എമേര്‍ജിംഗ് കേരളയിലൂടെ യു ഡി എഫ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

എമേര്‍ജിംഗ്‌ കേരളയിലെ പദ്ധതികള്‍ സംശയാസ്‌പദമാണ്. നാടിനെ കൊള്ളയടിക്കുന്ന ഒരു നിലപാടുമായും സഹകരിക്കില്ല. കേരളത്തിന്റെ ഔദ്യോഗിക ചടങ്ങില്‍ അമേരിക്കന്‍ അംബാസിഡര്‍ മുഖ്യാതിഥിയാകുന്നത്‌ സംശയകരമാണ്‌. ഇത്തരത്തില്‍ ഒരു നടപടി ഇതാദ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെ താത്‌പര്യത്തിന്‌ വേണ്ടിയാണ് യു ഡി എഫ് പ്രവര്‍ത്തിക്കുന്നത്. കണ്ണായ ഭൂമി മാഫിയകള്‍ക്ക്‌ കൈമാറാനുള്ള ശ്രമമാണ്‌ യു ഡി എഫ്‌ സര്‍ക്കാര്‍ നടത്തുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ടി പി വധക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന പാര്‍ട്ടി നിലപാടിനെ ആരും എതിര്‍ക്കുമെന്ന് കരുതുന്നില്ല. സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാനാണ് സി ബി ഐ അന്വേഷണത്തിന്റെ ഉദ്ദേശമെന്നും പിണറായി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :